പെരിന്തല്‍മണ്ണയില്‍ ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു വീട്ടമ്മ മരിച്ചു

Local News

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ നിയന്ത്രണം വിട്ടു വന്ന കാറിടിച്ചു വീട്ടമ്മ മരിച്ചു. ഇ എം എസ് ആശുപത്രിക് സമീപം പാതക്കര വളവില്‍ ഇന്നു വൈകിട്ടു ആറുമണിക്ക് ശേഷമാണ് സംഭവം. പാതക്കര മനപ്പടി നളിനിയാണ് മരിച്ചത്. കാര്‍ തട്ടി പരിക്കെറ്റ് മൂന്നു വിദ്യാര്‍ത്ഥി കളടക്കം നാലു പേര് ഇ എം എസ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. അഭിഷ (15), ഗോപിക (16), വിഷ്ണുദാസ് (16), ശോഭ (35)എന്നിവരാണ് ചികിത്സയില്‍. മരിച്ചനളിനിയുടെ മക്കള്‍ :മിനേഷ്, മിനി. സഹോദരങ്ങള്‍ :വേലായുധന്‍, ശശി, ഗിരിജ, ഇന്ദിര. സംസ്‌കാരം നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നടക്കും.