മൊബൈൽ, ടിവി സിഗ്നലുകൾ തടസപ്പെടുത്തികൊണ്ട് സൗരക്കാറ്റ് ഭൂമിയിലേക്ക്

International News

വാഷിങ്ടൺ: മണിക്കൂറിൽ 16 ലക്ഷം വേഗത്തിൽ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിലേക്കു അടുക്കാറായെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. ഇന്ന് ഭൂമിലേക്കെത്താനാണ് സാധ്യത. സൗരക്കാറ്റ് ഭൂമിലേക്കു പതിക്കുന്നത് 16 ലക്ഷം വേഗതയോടുകൂടിയായിരിക്കും. ഈ കാറ്റ് സൂര്യന്റെ അന്തരീക്ഷത്തിൽ നിന്നും ഉദ്ഭവിക്കുന്നതാണ്.

ഇത് ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ പ്രാവീണ്യമുള്ള ബഹിരാകാശ മേഖലയെ വളരെയധികം ബാധിക്കുമെന്നാണ് സ്‌പേസ്‌വെതർ ഡോട്ട്കോം എന്ന വെബ്സൈറ്റിൽ പറയുന്നത്. മാത്രമല്ല ഉപഗ്രഹ സിഗ്നലുകളെ തടസപ്പെടുത്തുന്ന രീതിയിലായിരിക്കും കാറ്റിന്റെ വേഗത എന്നാണു നാസ മുന്നറിയിപ്പ് നൽകുന്നത്. സുന്ദരമായ മിന്നൽപ്പിണറുകളോടുകൂടിയായിരിക്കും ഉത്തര, ദക്ഷിണ ദ്രുവങ്ങളിൽ സൗരക്കാറ്റ് പ്രത്യക്ഷപ്പെടുന്നത്.

മാത്രമല്ല നോർത്തേൺ ലൈറ് അല്ലെങ്കിൽ അറോറ എന്ന് പറയപ്പെടുന്ന പ്രതിഭാസം ഉത്തര, ദക്ഷിണ മേഖലയിൽ കഴിയുന്നവർക്ക് രാത്രിയോടെ കാണാൻ കഴിയും. ഭൂമിയുടെ മുകളിലെ അന്തരീക്ഷത്തെ ഇത് ചൂടുപിടിപ്പിക്കുകയും കൃത്രിമോപകരണങ്ങളെ ഇത് നല്ലോണം ബാധിക്കുകയും ചെയ്യും. മൊബൈൽ, സാറ്റലൈറ് ടിവി സിഗ്നലുകളിലും ജിപിഎസിലും തടസങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. വൈദ്യുത ട്രാൻസ്‌ഫോർമുകളെയും ഇത് ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.