യുറോ കപ്പ്; അസൂറിപ്പടയ്ക്ക് മിന്നും വിജയം

Breaking News Sports

യൂറോ കപ്പ് ഫുട്‌ബോളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്‌ളണ്ടിനെ പരാജയപ്പെടുത്തി ഇറ്റലി കിരീടം നേടി. 1968 നു ശേഷമുള്ള ഇറ്റലിയുടെ രണ്ടാം യൂറോ കിരീടമാണിത്.

ഇംഗ്ലണ്ടിനെ അവരുടെ തന്നെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തി കൊണ്ടാണ് ഇറ്റലി ഈ വിജയം സ്വന്തമാക്കിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളിൽ സമനില തുടര്‍ന്ന കളിയിൽ, പെനാൽറ്റി ഷൂട്ടൗട്ടില്‍ 3-2 നാണ് ഇറ്റലി വിജയിച്ചത്.

കളിയുടെ രണ്ടാം മിനിറ്റിൽ ലൂക്ക് ഷാ നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് ആദ്യപകുതിയിൽ ലീഡ് ചെയ്തിരുന്നു. യൂറോ കപ്പ് ഫൈനലിലെ വേഗമേറിയ ഗോളായിരുന്നു അത്. എന്നാൽ രണ്ടാം പകുതിയിൽ ഇറ്റലിക്ക് വേണ്ടി വെറ്ററൻ താരം ലിയനാർഡോ ബൊന്നൂച്ചി അടിച്ച ഗോൾ കളിയെ സമനിലയിലെത്തിച്ചു.

പെനാൽറ്റി ഷൂട്ടൗട്ടില്‍ ഇറ്റലിക്ക് വേണ്ടി ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ നേടിയ ഗോളുകളും, എതിർടീമിന്റെ ഷോർട്ടുകൾ തടുത്തിട്ട ഇറ്റലിയുടെ ഗോൾകീപ്പർ ജിയാൻല്യൂജി ‍ഡൊന്നാരുമയാണ് ഈ മിന്നും വിജയത്തിന് വഴിയൊരുക്കിയത്.