ഇടപ്പള്ളിയിൽ വാഹനാപകടം; 20 പേർക്ക് പരിക്ക്

Keralam News

എറണാകുളം : എറണാകുളത്ത് ഇടപ്പള്ളിയിൽ വാഹനാപകടം, 20 പേർക്ക് പരുക്ക്. കെഎസ്ആർടിസി ബസും ട്രാവലറും കുട്ടിയിടച്ചാണ് അപകടം. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടപ്പള്ളി ജംഗ്ഷനിൽ നിന്നും എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. ബസ് മിനിലോറിയിലിടിച്ചതിനു ശേഷം ശബരിമല തീർത്ഥാടകരുടെ ട്രാവലറിലേക്ക് ചെന്നിടിക്കുകയായിരുന്നു .