ടോക്യോ പരാലിമ്പിക്‌സ്; ഹൈജമ്പിൽ വെള്ളി നേടി ഇന്ത്യയുടെ നിഷാദ് കുമാർ

India News Sports

ടോക്യോ പരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വേണ്ടി ഹൈജമ്പിൽ വെള്ളി മെഡൽ സ്വന്തമാക്കി നിഷാദ് കുമാർ. 2.09 മീറ്റർ ഉയരത്തിൽ ചാടിയാണ് നിഷാദ് വെള്ളി സ്വന്തമാക്കിയത്. ഈ വർഷത്തെ പരാലിമ്പിക്‌സിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ വെള്ളിയും രണ്ടാമത്തെ മെഡലുമാണിത്. ഇതേ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യയുടെ രാംപാല്‍ ചാഹർ അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

2009 ലെ പരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന ഈ അത്‌ലറ്റിക് താരം 2019 ലെ ലോക പാരാ അത്‌ലറ്റികിസിലെ ഹൈജമ്പിൽ വെങ്കല മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ഉന ഗ്രാമവാസിയായ നിഷാദിന്റെ വലതു കൈ നഷ്ടപ്പെട്ടതായിരുന്നു.

2.15 മീറ്റർ ഉയരം ചാടിയ യുഎസ്എ താരം റോഡറിക് ടൗൺസെൻഡ് ആണ് ഈ വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയത്. യുഎസ്എയുടെ തന്നെ ഡാളസ് വൈസ് 2.06 മീറ്റർ ചാടി വെങ്കലവും നേടി. അഞ്ചാമതെത്തിയ ഇന്ത്യയുടെ രാംപാൽ ചാഹർ 1.94 മീറ്ററായിരുന്നു ചാടിയത്.