തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനം: പടക്കം പൊട്ടിച്ചും തേങ്ങ ഉടച്ചും ആഘോഷമാത്തി കുടിയന്മാര്‍

India News

കോവിഡ് വ്യാപനം കുറഞ്ഞതോടെ വിവിധ ജില്ലകളില്‍ ഇളവുകല്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകള്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് മദ്യശാലകള്‍ തുറക്കുന്നത്. മദ്യശാലകള്‍ തുറന്ന സന്തോഷത്തില്‍ കോയമ്പത്തൂര്‍ നഗരത്തിലുള്‍പ്പെടെ പലയിടത്തും മദ്യപാനികള്‍ വില്‍പ്പനശാലക്ക് മുന്നില്‍ തേങ്ങ ഉടച്ചും പടക്കം പൊട്ടിച്ചും ആഘോഷമാക്കി.

എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമായിരിക്കും വില്‍പ്പന നടത്തുക. മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ച് വരുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കൂ. എന്നാല്‍ സര്ഡക്കാരിന്റെ ഈ തീരുമാനത്തിനെതിരെ മുന്‍ തമിഴ് നാട് ബിജെപിയും, എഐഡിഎംകെയും രംഗത്ത് എത്തിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഡിഎംകെ മദ്യശാലകള്‍ തുറക്കുന്നതിനെതിരെ പ്രതിഷധിച്ചതിനെ തുടര്‍ന്നാണ് ആരോപണം.