അധ്യാപക ദിനത്തിന് മുൻപ് എല്ലാ അധ്യാപകർക്കും വാക്സിൻ നല്കാൻ കേന്ദ്ര നിർദേശം

Education Health India News

ന്യൂഡല്‍ഹി: അധ്യാപക ദിനത്തിന് മുൻപ് രാജ്യത്തെ മുഴുവൻ അധ്യാപകർക്കും വാക്സിൻ നൽകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം കൊടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇതിനു വേണ്ടി എല്ലാ മാസവും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൊടുക്കുന്ന വാക്സിൻ ഡോസുകൾക്ക് പുറമെ രണ്ടു കോടി കൂടുതൽ ഡോസുകൾ കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ഒന്നാം തരംഗം അവസാനിച്ച് കഴിഞ്ഞ ജനുവരിയോടെ ഇന്ത്യയിലെ ചില വിദ്യാലയങ്ങൾ ഭാഗികമായി തുറന്നിരുന്നു. എന്നാൽ രണ്ടാം തരംഗം വന്നതോടെ വീണ്ടും അടച്ചിടേണ്ടി വന്നു. അത് കഴിഞ്ഞ് മാസൺഫിഗൾക്കു ശേഷം ഇന്ത്യയിലെ ചികളെ സംസ്ഥാനങ്ങളിൽ വിദ്യാലയങ്ങൾ തുറക്കാൻ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലും കർണാടകയിലും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പകുതിയിലും കൂടുതൽ അധ്യാപകർക്ക് തുവരെ വാക്സിൻ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകർക്ക് കൂടുതൽ സുരക്ഷാ ഉറപ്പാക്കാൻ അടുത്ത മാസം സെപ്റ്റംബർ അഞ്ചിന് മുൻപ് എല്ലാ അധ്യാപകർക്കും വാക്സിൻ കൊടുക്കാൻ കേന്ദ്രം നിർദേശിച്ചത്.