ലൈക്കിനും ഷെയറിനുംവേണ്ടി യുവാക്കള്‍ നിര്‍മിച്ചത് പോലീസ് സ്റ്റേഷന്‍ ബോംബിട്ടു തകര്‍ക്കുന്ന ദൃശ്യം. അഴിക്കുള്ളിലായി അഞ്ചംഗ യുവാക്കള്‍

Local News

മലപ്പുറം: ലൈക്കിനും ഷെയറിനും വേണ്ടി യുവാക്കള്‍ നിര്‍മിച്ചത് പോലീസ് സ്റ്റേഷന്‍ ബോംബിട്ടു തകര്‍ക്കുന്ന ദൃശ്യം. അഴിക്കുള്ളിലായി അഞ്ചംഗ യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ പോലീസ് സ്റ്റേഷന്‍ ബോംബിട്ടു തകര്‍ക്കുന്ന ദൃശ്യം നിര്‍മിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മലപ്പുറം കരുവാരകുണ്ട് പുന്നക്കാട് സ്വദേശികളും സുഹൃത്തുക്കളുമായ വെമ്മുള്ളി മുഹമ്മദ് റിയാസ് (25), ചൊക്രന്‍ വീട്ടില്‍ മുഹമ്മദ് ഫവാസ് (22), പറച്ചിക്കോട്ടില്‍ സലിം ജിഷദിയാന്‍ (20), പറച്ചിക്കോട്ടില്‍ മുഹമ്മദ് ജാസിന്‍ (19), മേലേടത്ത് സല്‍മാന്‍ ഫാരിസ് (19) എന്നിവരെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ലഹള സൃഷ്ടിക്കല്‍, സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. അഞ്ചുപേരെയും ജാമ്യത്തില്‍ വിട്ടു. മേലാറ്റൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ആര്‍ രഞ്ജിത്ത്, എസ്‌ഐ ഷെരീഫ്, സിപിഒമാരായ രാജന്‍, സുരേന്ദ്രബാബു, വിനോദ്, രാഗേഷ് ചന്ദ്ര എന്നിവരാണ് പ്രതികളെ പിടികൂടിയത്.
സോഷ്യല്‍മീഡയയില്‍ വൈറലാകാന്‍വേണ്ടിയാണു യുവാക്കള്‍ ഇത്തരത്തില്‍ വീഡിയോ ചെയ്തതെന്നാണുപോലീസും പറയുന്നത്. എന്തായാലും വൈറലാകാന്‍ ഏതു വഴിയും സ്വീകരിക്കുന്നവര്‍ക്കു ഈകേസ് ഒരുപാഠമാണെന്നും പോലീസ് പറയുന്നു.