കുവൈത്തില്‍ പ്രവാസി തൂങ്ങി മരിച്ച നിലയില്‍

Crime International News

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്റാസിലായിരുന്നു സംഭവം നടന്നത്. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. ഫിന്റാസിലെ തുറസായ ഒരു സ്ഥലത്ത് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വിശദ പരിശോധനയ്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയി.
ആത്മഹത്യ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.