ആലപ്പുഴയിൽ ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

Crime Local News

ആലപ്പുഴ : കൈനകരിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ് പൊലീസ് സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു.

ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. തനിച്ച് താമസിച്ചിരുന്ന ദമ്പതികളെ അയൽവാസികളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മക്കളുള്ള ഇവരിൽ നിന്ന് ദീർഘനാളുകളായി മക്കൾ അകന്നാണ് താമസിക്കുന്നത്.

അർബുദ രോഗിയായ അപ്പച്ചൻ മുറ്റത്തെ മാവിലാണ് തൂങ്ങിയത്. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.