ഓട്ടോറിക്ഷയ്ക്ക് മുകളിൽ ലോറി മറിഞ്ഞ് അപകടം ; ഒരാൾക്ക് ഗുരുതര പരുക്ക്

Crime India News

മുംബൈ : ഓട്ടോറിക്ഷയ്ക്ക് മുകളിൽ മണൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. മുംബൈയിലെ ദുർഗാ നഗറിലെ ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിന് സമീപമാണ് അപകടമുണ്ടായത്.

മണൽ നിറച്ചെത്തിയ ലോറി ഓട്ടോറിക്ഷയിലേക്ക് മറിയുകയായിരുന്നു. മറ്റ് യാത്രക്കാർ ഓട്ടോറിക്ഷാ ഡ്രൈവറെ രക്ഷപ്പെടുത്തി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ നില അതീവ ഗുരുതരമാണ്.

ഓട്ടോറിക്ഷയ്‌ക്കൊപ്പം നിരവധി ബൈക്കുകൾക്കും അപകടം സംഭവിച്ചു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.