വാക്‌സിൻ എടുക്കാത്തവർക്കെതിരെ നടപടികളുമായി ഫിലിപ്പീൻസ് പ്രസിഡന്റ്

Health News

കോവിഡ് വാക്‌സിൻ എടുക്കാത്ത ആളുകൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്ന ഉത്തരവുമായി ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട് എത്തിയിരിക്കുകയാണ്. ഡ്യൂട്ടര്‍ട്ടിന്റെ ഉത്തരവിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ സമ്മതിക്കാത്തവരെ ജയിലിൽ അടയ്ക്കുകയും നിർബന്ധിച്ച് വാക്‌സിൻ എടുപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.

ഇത്തരമൊരു തീരുമാനത്തിലേക്ക് ഡ്യൂട്ടര്‍ട്ടിനെ എത്തിച്ചത് രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് താഴ്ന്നു തന്നെ നിൽക്കുന്നതാണ്. ഫിലിപ്പീൻസ് വിട്ട് ഇന്ത്യയിലേക്കാണെങ്കിലും അമേരിക്കയിലേക്കാണെങ്കിലും മറ്റെവിടേയ്‌ക്ക് വേണമെങ്കിലും വാക്‌സിൻ സ്വീകരിക്കാൻ ഇഷ്ടമില്ലാത്തവർക്ക് പോകാം. ഈ നിലപാട് തിങ്കളാഴ്ച രാത്രിയിലെ ക്യാബിനറ്റ് യോഗത്തിലാണ് എടുത്തത്. എന്നാൽ ഇവിടെ താമസിക്കുന്നിടത്തോളം വൈറസ് പടരാതിരിക്കാൻ വാക്‌സിൻ സ്വീകരിക്കുക നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.