മലപ്പുറത്തുനിന്നും ഈവര്‍ഷം 15പേരെ നാടുകത്തി. ആക്കിഫിനെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു.

Crime Local News

മലപ്പുറം:മലപ്പുറത്തുനിന്നും ഈവര്‍ഷം 15പേരെ നാടുകത്തി. കൊലപാതശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെരുമ്പടപ്പ് പാലപ്പെട്ടി സ്വദേശി തെക്കുട്ട് വീട്ടില്‍ ആക്കിഫിനെ (24) കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. വടിവാള്‍, ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ട് കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് തവണ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടിപിടി കേസിലുള്‍പ്പെട്ട് ഒരുമാസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്.
പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ 5 വര്‍ഷക്കാലയള വിനുളളില്‍ മത്രം ഇയാള്‍ കൊലപാതശ്രമം, സംഘം ചേര്‍ന്ന് ആയുധം കൊണ്ട് ആക്രമണം നടത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ലഹളയുണ്ടാക്കല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ്. മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിപിടിയുണ്ടാക്കുകയും മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്ന ഇയാള്‍ ആളുകളുടെ സ്വസ്ഥത നഷ്ടപ്പെടുത്തിയിരുന്നു. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ആക്കിഫിനെ വിയ്യൂര്‍ സെണ്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടങ്കലിലാക്കി. 6 മാസത്തേക്കാണ് തടവ്. സമൂഹത്തില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തി ക്രമസമാധാനം തകര്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരിക യാണെന്നും, ജില്ലയില്‍ ഈ വര്‍ഷം 6 പേരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുകയും, 15 പേരെ നാടുകടത്തുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. പെരുമ്പടപ്പ് ഇന്‍സ്പക്ടര്‍ സുരേഷ് ഇ.പി. യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീലേഷ്, സി.പി.ഓ മാരായ ഉദയകുമാര്‍, പ്രവീണ്‍, വിഷ്ണുനാരായണന്‍ തുടങ്ങി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വോഡ് അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.