മൊബൈല്‍ അശ്ലീല വീഡിയോ കാണിച്ച് പീഡനം : പ്രതിക്ക് ജാമ്യമില്ല

Crime Local News

മഞ്ചേരി :മൊബൈല്‍ അശ്ലീല വീഡിയോ കാണിച്ച് പീഡനം. മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ച് നല്‍കി 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. താനൂര്‍ ചെറിയമൊയ്തീന്‍ക്കാനകത്ത് മുഹമ്മദ് റാഫി (22)യുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2023 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ വളാഞ്ചേരിയിലുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. മെയ് 16ന് വളാഞ്ചേരി എസ് ഐ കെ അബ്ദുല്‍ ജലീലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി