മദ്യപിച്ചോടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ മലപ്പുറം പോലീസ് ക്യാമ്പിലെ എഎസ്ഐയും സുഹൃത്തുക്കളും അറസ്റ്റിൽ

Crime Local News

തൃശൂർ: മദ്യപിച്ചോടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്ഐയും സംഘവും അറസ്റ്റിലായി. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും പ്രശാന്തിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി തൃശ്ശൂർ കണ്ണാറയിലാണ് സംഭവം നടന്നത്. കണ്ണാറയിലെ ഒരു വീട്ടിലെ പിറന്നാൾ ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു സംഘം ബൈക്കിൽ ഇടിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. ബൈക്ക് യാത്രക്കാരായ ലിൽജിത്ത് (24), കാവ്യ (22) എന്നിവർക്കാണ് കാലിന് സാരമായി പരിക്കേറ്റത്.

അപകടം നടന്ന് മുന്നോട്ട് പോയ കാർ ഒരു കിലോമീറ്റർ ദൂരെ ടയർ പൊട്ടിയതിനെ തുടർന്ന് നിർത്തുകയും നാട്ടുകാർ പിന്നാലെയെത്തി പിടികൂടുകയുമായിരുന്നു.