ഐഷ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കാനാകില്ലന്ന് ഹൈക്കോടതി

News

വിവാദ പരാമര്‍ശത്തില്‍ ഐഷ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കാനാകില്ലന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേസ് ആരംഭഘട്ടത്തിലായതിനാല്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അന്വേഷണം അടിയന്തരായി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസിന്റെ പുരോഗതി രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് പോലീസിനോട് കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ചാനല്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ എന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. കേസില്‍ നേരത്തെ കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ലക്ഷദ്വീപിലെത്തിയ ഐഷ സുല്‍ത്താന ക്വാറന്റീന്‍ ലംഘിച്ചു എന്നാരോപിച്ചുള്ള രേഖകള്‍ ഭരണകൂടം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.