‘ജാങ്കോ ഞാൻ പെട്ട്’: പൂച്ചക്കയെ രക്ഷിക്കാൻ കയറിയ ഉടമസ്ഥൻ മരത്തിൽ കുടുങ്ങി

International News

വളർത്തുമൃഗങ്ങളോട് സ്നേഹവും കരുതലും ഇല്ലാത്തവരായി ആരും തന്നെ ഇല്ല. കുടുംബത്തിലെ അംഗത്തെപോലെ വളർത്തുമൃഗങ്ങളെ പരിഗണിക്കുന്നവരാണ് നമ്മളിൽ പലരും. അതിനൊരു അസുഖം വന്നാലോ അപകടം സംഭവിച്ചാലോ അതിൽ നിന്നും രക്ഷപെടുത്താനാണ് നാം ശ്രമിക്കുക.

അതുപോലൊരു ശ്രമം ഉടമസ്ഥന് വിനയായാൽ എങ്ങനെ ഉണ്ടാകും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. തന്റെ വളർത്തു പൂച്ച മരത്തിൽ കയറിയതിനെ തുടർന്ന് അതിനെ രക്ഷിക്കാനായി പിന്നാലെ കേറിയതാണ് ഉടമസ്ഥൻ. പക്ഷെ ഇറങ്ങാൻ പറ്റാത്ത വിധം അവിടെ കുടുങ്ങി പോയി.

കൗതുകകരമായ സംഭവം നടന്നത് യുഎസിലെ ഒക്ലഹോമിലാണ്. പൂച്ച മരത്തിലേക്ക് കയറിപോകുന്നതായി ഉടമസ്ഥന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അതിനെ രക്ഷിക്കാനായി ആളും പിന്നാലെ മരത്തിൽ കയറി. എന്നാൽ കയറിയത് പോലെ താഴേയ്ക്കു ഇറങ്ങാൻ സാധിച്ചില്ല. വലിയ മരം ആയതുകൊണ്ട് തന്നെ ഇറങ്ങാൻ പറ്റാത്ത രീതിയിൽ മരത്തിൽ കുടുങ്ങി പോകുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് വന്നു ആളെ താഴേയ്ക്കിറക്കുകയായിരുന്നു.