എം ഡി എം എ യുമായി രണ്ടു പേർ പോലീസിന്‍റെ പിടിയിൽ

Breaking Crime Keralam Local News

പൂക്കോട്ടുംപാടം : വിൽപ്പനക്കായി കൈവശം വെച്ച 18 ഗ്രാം എം ഡി എം എ യുമായി കരുളായി സ്വദേശികളായ രണ്ട് പേര്‍ പൂക്കോട്ടുംപാടം പോലീസിന്‍റെ പിടിയിലായി. കരുളായി സ്വദേശികളായ തെങ്ങിൻ തൊടിക മുഹമ്മദ് സെബീബ് (22 ), വെട്ടൻ ഹബീബ് റഹ്മാൻ (26) എന്നിവരെയാണ് എസ് ഐ ജയകൃഷ്ണൻ.പി. അറസ്റ്റ് ചെയ്തത്.
പ്രത്യേക കാരിയര്‍മാര്‍ മുഖേന ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട എം ഡി എം എ, കടത്തുന്ന സംഘങ്ങളെകുറിച്ചും ഏജന്‍റുമാരെകുറിച്ചും മലപ്പുറം ജില്ലാപോലീസ് മേധാവി ശശിധരൻ ഐ.പി.എസ് ന് രഹസ്യ വിവരം ലഭിച്ചതിന്‍റെയടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡി വൈ എസ് പി.പി.എൽ. ഷൈജുവിൻ്റെ നിർദ്ദേശപ്രകാരം പൂക്കോട്ടുംപാടം പോലീസും, ഡാൻസാഫ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്ന് വൈകിട്ട് 3.00 മണിയോടെ കരുളായി കാട്ടിലപ്പാടത്തു വെച്ചാണ് പ്രതികൾ പിടിയിലായത്.
ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വില്‍പ്പനനടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.
വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരുന്ന ലഹരി മരുന്നാണ് ഇവരിൽ നിന്നും പിടികൂടിയത്. എ എസ് ഐ ജാഫർ.എ, സിപിഒമാരായ സർജാസ്, സജീഷ്.പി, അബ്ദുൾ ഹാരിഫ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ. എൻ.പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പരിശോധന നടത്തി പ്രതികളെ പിടികൂടി കേസില്‍ തുടരന്വേഷണം നടത്തുന്നത്