ഒളിംപിക്സിൽ യോഗ്യത നേടി സജൻ: പിന്തുണ വാഗ്‌ദാനം നൽകി കായികവകുപ്പ് മന്ത്രി

News Sports

കേരളത്തിനെ അഭിമാനകരമായ നിമിഷത്തിലേക്ക് എത്തിച്ചിരിക്കുകായാണ് ടോക്കിയോ ഒളിംപിക്സിൽ യോഗ്യത നേടി സജൻ പ്രകാശ്. കായികതാരത്തിനു സർക്കാരിന്റെ പിന്തുണയുമായി കായികവകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ രംഗത്തെത്തി.

ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച നീന്തൽ താരമാണ് സജൻ എന്നും എല്ലാ വിധ അഭിനന്ദനങ്ങളും നൽകുന്നുവെന്നും മന്ത്രി പറഞ്ഞു. ഒളിംപിക്സിലേക്ക് ഒരു ഇന്ത്യൻ നീന്തൽ താരം ആദ്യമായാണ് യോഗ്യത നേടുന്നത്. സജൻ മത്സരിക്കുന്നത് 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിലാണ്. 2015 ലാണ് സജന് കേരള പോലീസിൽ ജോലി കൊടുക്കുന്നത്. അന്ന് ദേശീയ ഗെയിംസിൽ ആര് സ്വർണ്ണവും വെള്ളിയുമാണ് നേടിയത്. സജന് ഗവണ്മെന്റ് എല്ലാ പിന്തുണയും നൽകുമെന്നും ഇനിയും ഒളിംപിക്സിൽ സ്വർണ്ണം നേടാൻ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു