സാമ്പത്തിക ക്രമക്കേടില്‍ ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്യുന്നു

Keralam News Politics

സാമ്പത്തിക ക്രമക്കേടില്‍ ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ.പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രശാന്തിനെതിരെയുള്ള പ്രതിഷേധം ഉയരുന്നുണ്ട്. സി.കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തിലാണ് പ്രതിഷേധം.

പ്രശാന്ത് മലവയല്‍ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ജില്ലാ ഘടകത്തില്‍ തുടങ്ങിയ തര്‍ക്കങ്ങളാണ് പൊട്ടിത്തെറിയിലേക്ക് വഴിമാറിയത്. ഇതിനോടകം നിരവധി പേരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. പ്രശാന്ത് മലവയലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ദീപുവിനെയും സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനെയും സ്ഥാനത്തു നിന്ന് നീക്കിയതോടെയാണ് കൂട്ട രാജി ഉണ്ടായിരിക്കുന്നത്. ബത്തേരിയില്‍ മാത്രം 270 പ്രവര്‍ത്തകരാണ് ജരാജി വെച്ചത്. ഇനിയും കൂടുതല്‍ രാജി ഉണ്ടാകാനാണ് സാധ്യത.