ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍അജയ്യരായി ചെമ്മന്‍കടവ്

Local News

മലപ്പുറം: മലപ്പുറം ഹോക്കി അസോസിയേഷന്‍ പള്ളിപ്പുറം ഗവ.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പി.എം.എസ്.എ.എം.എ.എച്.എസ്.എസ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ജി.ബി.എച്ച്.എസ്.എസ് മലപ്പുറത്തിനെയും ( സ്‌കോര്‍ 1- 0), ജൂനിയര്‍ ഹോപ്പ മലപ്പുറത്തിനെയും (2 0 ) പരാജയപ്പെടുത്തിയാണ് ചെമ്മങ്കടവ് വിജയം ആവര്‍ത്തിച്ചത്. സീനിയര്‍ വിഭാഗത്തില്‍ ഹോപ്‌സ് ചെമ്മന്‍കടവ് ചാമ്പ്യന്‍മാരായി.ദേശീയ താരങ്ങളായ പി.കെ.അതുല്‍ ഷാന്‍, അന്‍ഫാസ്, എസ്.മുഹമ്മദ് അനസ്, അബി ഫര്‍ണാണ്ടസ്, പി.പി.മുഹമ്മദ് ഷിബിന്‍, പി.ടി. ഷിബിന്‍ ശാദ്, അനുജിത്ത് എന്നീ താര നിരയുടെ മികച്ച പ്രകടനമാണ് ജൂനിയര്‍ സബ് ജൂനിയര്‍ ടീമുകളെ വിജയത്തിലേക്ക് നയിച്ചത്.
സംസ്ഥാന താരങ്ങളായ മുഹമ്മദ് മുനീഫ്, സാബിത്ത് എന്നിവരും ടീമംഗങ്ങളായിരുന്നു.മുന്‍ ഇന്‍ഡോര്‍ ഹോക്കി പരിശീലകനും, സംസ്ഥാന സീനിയര്‍ സ്‌കൂള്‍ ടീം കോച്ചുമായ ഡോ.മുഹമ്മദ് ഷറഫുദ്ദീന്‍ റസ് വിയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍.
സീനിയര്‍, ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സ്പ്രിന്റ് ജി.എച്ച്.എസ്.എസ് കടുങ്ങപുരം യഥാക്രമം10 ന് മലപ്പുറം ഗവണ്‍മെന്റ് കോളേജിനേയും, 20ന് ജി.എച്ച്.എസ്.എസ്. പാങ്ങിനേയും പരാജയപ്പെടുത്തി. ദേശീയ താരങ്ങളായ കെ. ഫാത്തിമ റിന്‍ഷ, കെ.സൂര്യ, സി.കെ.അയിഷ സന, പി.ദര്‍ഷന, എം.അയിഷ നജീബയുമടങ്ങുന്ന കടുങ്ങപുരം ടീം തുടര്‍ച്ചയായി ആറാം തവണയാണ് ഹോക്കി മലപ്പുറം ജൂനിയര്‍ കിരീടം സ്വന്തമാക്കുന്നത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ പാങ്ങ് ജി.എച്ച്.എസ്.എസ്. ഒന്നും എമ്മാക്‌സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പി.കെ.മുജ്തബ, പി.കെ.മുര്‍തള, എം.എസ്.ഇംനാദ്, സി.അഭിനവ്, അമാനുള്ള, റമീസ്, സത്യരാജ്, റംഷീദ്, നാഫിഹ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
ജില്ലയില്‍ ഹോക്കി ടര്‍ഫ് ഇല്ലാത്ത സാഹചര്യത്തിലും നിരവധി സംസ്ഥാന നേട്ടങ്ങളും അനേകം ദേശീയ താരങ്ങളേയും സംഭാവന ചെയ്യാന്‍ മലപ്പുറം ഹോക്കിക്ക് സാധിച്ചിട്ടുണ്ട്. മികച്ച കളിസ്ഥലവും ഉപകരണങ്ങളും ലഭിച്ചാല്‍ ദേശീയ വിജയങ്ങള്‍ നേടാന്‍ കായിക താരങ്ങള്‍ക്ക് സാധിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
വിജയികള്‍ക്ക് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.ഹുസൈന്‍ട്രോഫികള്‍ വിതരണം ചെയ്തു.
മലപ്പുറം ഹോക്കി ജില്ലാ പ്രസിഡന്റ് ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന മാസ്‌റ്റേഴ്‌സ് ഹോക്കി ചെയര്‍മാന്‍ പാലോളി അബ്ദുറഹിമാന്‍, മങ്കട ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി അംഗം ജാഫര്‍ വെള്ളേക്കാട്, കൂട്ടിലങ്ങാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗം കെ.പി.സൈഫുദ്ദീന്‍, പി.ടി.എ പ്രസിഡന്റ് പി.പി.ഷാജഹാന്‍, കായികാധ്യാപകന്‍ എസ്.ടി. പ്രശാന്ത്, എം.അബ്ദുള്‍ മുനീര്‍, എന്നിവര്‍ സംസാരിച്ചു. മലപ്പുറം ഹോക്കി വൈസ് പ്രസിഡന്റ് നൗഷാദ് മാമ്പ്ര സ്വാഗതവും സെക്രട്ടറി ഡോ. മുഹമ്മദ് ഷറഫുദ്ദീന്‍ റസ്‌വി നന്ദിയും പറഞ്ഞു.