മിഷൻ ഇന്ദ്രധനുഷ്’ :കുത്തിവെപ്പ് എടുത്തവർക്ക് മെമ്പറെ വക സമ്മാനം

Health Local News

കോഡൂർ: ജില്ലയിൽ നടത്തുന്ന ‘മിഷൻ ഇന്ദ്രധനുഷ്’ പരിപാടിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി പുളിയാട്ടുകുളം അങ്കണവാടിയിൽ വെച്ച് നടന്നസമ്പൂർണ്ണ വാക്സിനേഷൻ യജ്ഞ ക്യാമ്പിൽ വന്ന് കുത്തിവെപ്പ് എടുത്തവർക്ക് മെമ്പറെ വക സമ്മാനം നൽകി.
പ്രതിരോധക്കുത്തിവെപ്പ് എടുക്കാത്തതും ഭാഗികമായി എടുത്തതുമായ അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും ഗർഭിണികൾക്കും
ക്ഷയരോഗം, ഡിഫ്തീരിയ, വില്ലൻ ചുമ തുടങ്ങിയ രോഗങ്ങളിൽ നിന്നു കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്സിനേഷൻ യജ്ഞം നടപ്പാക്കുന്നത്.

കുത്തിവെപ്പ് സ്വീകരിച്ച വർക്ക് കോഡൂർ വികസന കാര്യ ചെയർ പേഴ്സണും വാർഡ് അംഗവുമായ ഫാത്തിമ വട്ടോളി തന്റെ വക സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. കൃഷ്ണ പ്രസാദ്, ജെ.എച്ച് .ഐ അബ്ദുറഷീദ് , ജെ. പി.എച്ച്.എൻ മാരായ ലൈലാ ,അഞ്ജു ആശാവർക്കർ മാരായ കരുവാൻ തൊടി അജിത . മിനി അങ്കണവാടി വർക്കർ മഹ് മൂദത്ത് കുന്നത്ത് പങ്കെടുത്തു.