പെട്രോൾ ഡീസൽ വില കുറയാൻ സാധ്യത: ക്രൂഡ് വിലയിൽ 10% കുറവ്

India News

ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ ക്രൂഡ് വിലയിൽ ഇടിവ്. വരുന്ന ദിവസങ്ങളിൽ പെട്രോൾ ഡീസൽ വിലയിൽ കുറവുണ്ടാകാമെന്ന സൂചനയാണ് ഇത് നൽകുന്നത്. കുറച്ച് മാസങ്ങളായി തുടരെത്തുടരെയുള്ള വില വർധനവിൽ റെക്കോർഡിൽ എത്തി നീക്കുകയായിരുന്നു പെട്രോൾ ഡീസൽ വില. രണ്ടാഴ്ച്ചയ്ക്കുള്ളിൽ പത്ത് ശതമാനം കുറവാണ് ബ്രെന്റ് ക്രൂഡിൽ ഉണ്ടായത്.

പക്ഷെ കമ്പനികൾ ഉപഭോക്താക്കൾക്ക് അത് നൽകുമോ എന്നതിലാണ് സംശയം. ഇപ്പോൾ 68.85 ഡോളറാണ് ക്രൂഡ് വില. കഴിഞ്ഞ മാസം അത് 77 ആയിരുന്നു. കുറച്ച് ദിവസം കൂടി 70 ഡോളറിനു താഴെ തുടരുകയാണെങ്കിൽ ആഭ്യന്തര വിപണിയിലും വില കുറയാൻ സാധ്യതയുണ്ടെന്നാണു വിദഗ്ധർ വ്യക്തമാക്കിയത്. കഴിഞ്ഞ നാല് ദിവസമായി പെട്രോൾ ഡീസൽ വിലയിൽ വര്ധനവുണ്ടായിരുന്നില്ല. അത് തന്നെ വില മാറ്റം സംഭവിക്കാനുള്ള സാധ്യതയാണ് തരുന്നതെന്ന് കമ്പനികൾ അറിയിച്ചു.