സുരക്ഷാ ലൈനുകൾ വാഹനങ്ങൾക്കും ജീവനും ഭീഷണി

Breaking News

നാഷണൽ ഹൈവേകളിൽ സുരക്ഷയ്ക്ക് വേണ്ടി പെയിന്റ്കൊണ്ട് വരക്കുന്ന വരകൾ വാഹനങ്ങൾക്കും ജീവനും ഭീഷണിയായി നിലനിൽക്കുന്നു. കോഴിക്കോട്-പാലക്കാട് നാഷണൽ ഹൈവേകളിലാണ് സംഭവം.സുരക്ഷയ്ക്ക് വേണ്ടി പെയിന്റ്കൊണ്ട് വരയ്ക്കുന്ന വരകൾ കനം കൂട്ടി വരച്ചു ഹംബായിമാറിയിക്കുകാണ്.ഇതുമൂലം വാഹനങ്ങൾ അപകടത്തിൽ പെടുതുന്നതും നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്.ഇത്തരം കനം കൂടിയ ലൈനുകൾ സ്ഥാപിക്കുമ്പോൾ വാഹനം ഓടിക്കുന്നവർക്ക് മനസ്സിലാക്കാനുള്ള സുരക്ഷാബോർഡുകളോ മറ്റോ സ്ഥാപിച്ചിട്ടുമില്ല.

കൊണ്ടോട്ടി മുതൽ മലപ്പുറം വരെയുള്ള ഭാഗങ്ങളിൽ ഇപ്പോഴും അശാസ്ത്രീയമായി ലൈനിടിൽ ഇപ്പോഴും നടക്കുന്നുമുണ്ട്. ഈ ലൈനിന്റെ കനം കാരണം വാഹനങ്ങൾ പലപ്പോഴും റോഡിൻറെ സൈഡിലൂടെ ഓടിക്കുന്ന അവസ്ഥയാണ്.ഇത് കാൽനടയാത്രക്കാർക്ക്ഭീഷണിയാവുകയാണ്. ഇരുപതും ഇരുപത്തിയഞ്ചും മീറ്റർ ഇടവിട്ട് സ്ഥാപിക്കുന്ന കനം കൂടിയ തുടർച്ചയായ മൂന്നും നാലും ഇടങ്ങളിലുള്ള ലൈനുകൾ കാരണം ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.ഇതിന്റെ കനമറിയാതെ സ്പീഡിൽ പാസ്സ് ചെയ്യേണ്ട എമർജൻസി ഹോസ്പിറ്റൽ കോസുമായി പോകുന്നവർക്കും വാഹനങ്ങളിൽ യാത്രചെയ്യുന്ന ഗർഭിണികൾക്കും ഇതുമൂലം വലിയ ബുദ്ധിമുട്ടാണ്.