ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനമാറ്റം; നാലു ജില്ലകളിൽ പുതിയ കളക്ടർ

Keralam News

തിരുവനന്തപുരം: കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനമാറ്റം. നാലു ജില്ലകളിലെ കളക്ടർ മാരെയും മറ്റു ചില ഐഎഎസ് ഉദ്യോഗസ്ഥരെയുമാണ് മാറ്റിയിരിക്കുന്നത്. കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂർ തുടങ്ങിയ നാല് ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയിരിക്കുന്നത്. കൊല്ലം കളക്ടറായിരുന്ന അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കിയും മലപ്പുറം കളക്ടറായിരുന്ന ഗോപാലകൃഷ്ണനെ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറായും നിയമിച്ചു. വയനാട് ജില്ലാ കളക്ടറായിരുന്ന അദീല അബ്ദുള്ളയെ വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാറും കണ്ണൂർ കളക്ടറായിരുന്ന ടി വി സുഭാഷിനെ കൃഷിവകുപ്പ് ഡയറക്ടറായുമാണ് മിയമിച്ചിരിക്കുന്നത്.

കൊല്ലത്ത് അപ് സാന പർവീനും മലപ്പുറത്ത് ആർ പ്രേംകുമാറും വയനാടിൽ എ ഗീതയും കണ്ണൂരിൽ എസ് ചന്ദ്രശേഖരനും പുതിയ കളക്ടർമാരാകും. സജിത് ബാബുവിനെ ദുരന്തനിവാരണ ഡയറക്ടറായും ടി വി അനുപമയെ എൻട്രസ് കമ്മീഷണറുടെ ചുമതല കൂടിയുള്ള പട്ടിക വർഗ വകുപ്പ് ഡയറക്ടറായുമാണ് പുതിയ നിയമനം. ജി എസ് ടി സ്പെഷ്യൽ കമ്മീഷണറായി മുഹമ്മദ് വൈ സഫറുള്ളയെയും തൊഴിലുറപ്പ് മിഷൻ ഡയറക്ടറായി അബ്ദുള്‍ നാസറിനെയും നിയമിച്ചിട്ടുണ്ട്.