ഒൻപതു മാസം പ്രായമുള്ള കുഞ്ഞിനേയും ഭാര്യയെയും വെട്ടി ഭർത്താവ് ആത്മഹത്യ ചെയ്തു; കുഞ്ഞ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Crime Local News

കണ്ണൂര്‍: പിഞ്ചു കുഞ്ഞിനേയും ഭാര്യയെയും വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ആക്രമണത്തിൽ ഒൻപതു മാസം പ്രായമുള്ള ധ്യാൻ ദേവ് എന്ന കുഞ്ഞാണ് മരിച്ചത്. ഏരുവേശി മുയിപ്രയിലെ സതീശനാണ് രണ്ടു പേരെയും കോടാലി കൊണ്ട് വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്. പരിക്കേറ്റ ഇയാളുടെ ഭാര്യ അഞ്ചു ഇപ്പോൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.

പുളളിയാംകുന്നിലെ കുടിയാൻമലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നയാളാണ് സതീശനെന്നും, അടുത്തകാലത്തായി ചില മാനസിക അസ്വാസ്ഥ്യങ്ങൾ ഇയാൾ കാണിച്ചിരുന്നെന്നും ഇയാളുടെ കുടുംബക്കാർ പറഞ്ഞു. ഇത് കൂടാതെ ഏഴ് വര്ഷം മുൻപ് വിവാഹിതരായ ഇരുവരും തമ്മിൽ കുടുംബ വഴക്ക് ഉണ്ടായിരുന്നെന്ന് നാട്ടുകാരും പറയുന്നുണ്ട്. വീട്ടിലുണ്ടായിരുന്ന സതീശന്റെ അമ്മയെ മുറിക്കകത്ത് പൂട്ടിയിട്ട ശേഷമായിരുന്നു യുവാവ് ഈ പാതകം ചെയ്തത്.