കാണാതായ ആളുടെ മൃതദേഹം കടലുണ്ടി പുഴയിൽ നിന്ന് ലഭിച്ചു.

Local News

തിരൂരങ്ങാടി : കാണാതായ ആളുടെ മൃതദേഹം കടലുണ്ടി പുഴ മമ്പുറം ഭാഗത്ത് നിന്ന് ലഭിചു. വൈലത്തൂർ നഴ്സറിപടി സ്വദേശി അരീക്കൻ ചോല മുഹമ്മദിന്റെ മകൻ കൈനാലി (56) ന്റെ മൃതദേഹമാണ് ലഭിച്ചത്. ശനിയാഴ്ച മുതൽ ഇയാളെ കാണാതായിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൽപകഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടത്. പോലീസിന്റെ ഇൻക്വസ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രവാസിയായ ഇദ്ദേഹം അടുത്തു തന്നെ വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ ആയിഷാബി. മക്കൾ മുഹമ്മദ് സാക്കിർ, ജാഫർ സാദിഖ്, മുഹമ്മദ് സിനാൻ, ഫാത്തിമ ജാസ്മിൻ. മരുമകൻ റിയാസ് തെന്നല