സംസ്ഥാനത്ത് എം. ഡി. എം.എയുമായി രണ്ടുപേർ പിടിയിൽ

Crime Local News

നിലമ്പൂർ: അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡരികിൽ വെച്ച് 62.589 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ എക്സൈസിന്‍റെ പിടിയിൽ. അരീക്കോട് പുത്തലത്ത് തയ്യിൽ വീട്ടിൽ മുഹമ്മദ് ഉവൈസ് [22], പോത്തുകല്ല് മുണ്ടേരി സ്വദേശി മണപുറത്ത് വീട്ടിൽ എം.ആർ. രതീഷ് (32) എന്നിവരെയാണ് കാളികാവ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.ഷിജുമോനും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്. വടപുറം പാലത്തിനു സമീപം വെച്ചാണ് ഇവർ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാറും വോക്സ് വാഗൺ കാറും കസ്റ്റഡിയിൽ എടുത്തു. പ്രിവന്‍റീവ് ഓഫീസർമാരായ ശങ്കരനാരായണൻ, പി.അശോക്, എം.എൻ.രജ്ഞിത്ത്, സി.ഇ.ഒ മാരായ അരുൺ കുമാർ, വി.ലിജിൻ, അമിത്ത്, മുഹമ്മദ്‌ ഹബീബ്, കെ.പി.ശ്രീജ, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.