കരിപ്പൂരിൽ നാല് ക്യാപ്സ്യൂൾ സ്വർണ്ണവുമായി മഞ്ചേരിക്കാരൻ പിടിയിൽ

Crime Keralam Local News

മലപ്പുറം: റിയാദിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ മാർച്ച് 31 ന് ഫ്ലൈറ്റ് നമ്പർ XY 327 ഇൽ വന്നിറങ്ങിയ മഞ്ചേരി സ്വദേശി പറക്കാടൻ അഷിബ് (30) എന്ന യാത്രക്കാരനിൽ നിന്നായി 4 ക്യാപ്സ്യൂൾ രൂപത്തിൽ കൊണ്ടുവന്ന 1167 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം ശരീരഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തി പിടികൂടി. വേർതിരിച്ചെടുത്ത സ്വർണത്തിനു 1099.110 ഗ്രാം തൂക്കം ഉണ്ട്‌. 6390685 രൂപ വരും വിപണിയിൽ ഈ സ്വർണത്തിന് . ഈ കേസിൽ വിശദമായ തുടരന്വേഷണം കസ്റ്റംസ് ആരംഭിച്ചു .