അ​മ്പ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്​ടാവ് അറസ്റ്റില്‍

Crime Local News

കി​ഴ​ക്ക​മ്പ​ലം: അ​മ്പ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ മോഷണം ന​ട​ത്തു​ന്ന മോ​ഷ്​​ടാ​വ് അറസ്റ്റില്‍. കോ​ത​മം​ഗ​ലം പോ​ത്താ​നി​ക്കാ​ട് മാ​വു​ടി പ​രീ​തിനെയാണ് കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് കസ്റ്റഡിയിലെടുത്തത്. 75-ഓളം മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ഇയാൾ ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ നെ​ല്ലാ​ട് ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി‍ന്റെ ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.