13 കാരനെ പീഡിപ്പിച്ച കേസിൽ വൈദികന് ജീവപര്യന്തം

Crime India News

മുംബൈ : 13 കാരനെ പീഡിപ്പിച്ച കേസിൽ കത്തോലിക്കാ പുരോഹിതന് ജീവപര്യന്തം. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ബുധനാഴ്ച പ്രത്യേക പോക്‌സോ കോടതി ജഡ്ജി സീമ ജാദവ് വിധി പ്രസ്താവിക്കുകയും പോക്‌സോ നിയമത്തിലെ സെക്ഷൻ 6 ലെ ഗുരുതരമായ ലൈംഗികാതിക്രമം, 12 സെക്ഷൻ ലൈംഗിക പീഡനം എന്നിവ പ്രകാരം പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് ഡിസംബറിൽ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു