സംസ്ഥാനത്ത് മഴ ശക്തമാകും ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എഴ് ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ബുധനാഴ്ച വരെയാണ് യെലോ അലേര്‍ട് പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ശക്തമായ കാറ്റിനും സാധ്യതുണ്ട്. ഉയർന്ന തിരതമാലക്ക് സാധ്യതയുള്ളതിനാൽ മീന്‍പിടിത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കനാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുന്നതുകൊണ്ടാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സുമാത്ര തീരത്തായാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്.