ബോംബെ ഐഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Crime India News

ബോംബെ : ബോംബെ ഐഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഐഐടിയില്‍ രണ്ടാംവര്‍ഷ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായ 26കാരനാണ് മരിച്ചത്. കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ഘട്‌കോപറിലെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇയാളുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് മറ്റാരും കാരണക്കാരല്ലെന്നും വിഷാദ രോഗമുണ്ടായിരുന്നെന്നും ചികിത്സയിലാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പവായി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.