മാവേലി എക്സ്പ്രസ്സിൽ യുവാവിനെ പൊലീസ് മർദിച്ച സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി റിപ്പോർട്ട് സമർപ്പിച്ചു

Keralam News

ആലപ്പുഴ : മാവേലി എക്‌സ്പ്രസില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് . എ എസ് ഐ യാത്രക്കാരനെ മർദിച്ചത് തെറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരൻ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്‌തെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട് . ടി ടി ഇ യുടെ ആവശ്യപ്രകാരമാണ് പൊലീസ് ഇടപെട്ടത്. വൈദ്യ പരിശോധന നടത്താത്തതിലും കേസ് രജിസ്റ്റർ ചെയ്യാത്തതിലും പിഴവ് സംഭവിച്ചുവെന്നും സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട് .