ഒളിമ്പിക്‌സ്: മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

International News

ഒളിമ്പിക്‌സില്‍ മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സംഘാടകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കായിക താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ഒളിമ്പിക്‌സ് വില്ലേജിന് അകത്തും ഒരാള്‍ പുറത്ത് ഹോട്ടലിലുമാണ് താമസിക്കുന്നത്.

മത്സരാര്‍ത്ഥികള്‍ക്കായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഇതോടെ സുരക്ഷ ഉദ്യോഗസ്ഥരും സംഘാടകരും മാധ്യമപ്രവര്‍ത്തകും അടക്കം 55 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധത്തനായി എല്ലാ മുന്‍കുതലുകളും സ്വീകരിച്ചിട്ടുണെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എന്ത് നടപടി സ്വീകരിക്കമമെന്നുമുള്ള വ്യക്തമായ ധാരണയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ടോക്യോയില്‍ ഈ മാസം 28 ന് നടക്കുന്ന ഒളിമ്പിക്‌സില്‍ കാണികള്‍ക്ക് പ്രവേശന അനുമതി ഉണ്ടാകില്ല.