കായിക താരങ്ങള്‍ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാൻ പുതിയ കട്ടിലുമായി ഒളിംപിക്സ് സംഘാടകർ

International News Sports

ടോക്യോ: കോവിഡ് കാലഘട്ടത്തെ പ്രതിസന്ധികൾക്കിടയിലും നടത്തുന്ന ഒളിംപിക്സ് മത്സരങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ വേറിട്ടൊരു ശ്രമവുമായി സംഘാടകർ. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന കായിക താരങ്ങള്‍ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുക വഴി അതുവഴി ഉണ്ടാകുന്ന കോവിഡ് വ്യാപനസാധ്യത അകറ്റി മത്സരങ്ങൾ സുഖമമായി നടത്തുന്നതിനാണ് പുതിയ നിയന്ത്രണം.

ഒളിംപിക്സ് വില്ലേജ് മുറികളിലെ കട്ടിലുകളിൽ പരമാവധി ഒരാളുടെ ഭാരം മാത്രം താങ്ങാന്‍ കഴിയുന്ന രീതിയിലാക്കി കായിക താരങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറയ്ക്കാൻ ശ്രമിക്കുകയാണ് സംഘാടകർ. പുനരുപയോഗം നടത്താനാവുന്ന കാര്‍ഡ് ബോര്‍ഡുകൊണ്ട് എയര്‍വീവ് എന്ന കമ്പിനിയാണ് ഇത്തരത്തിലുള്ള 18,000 കട്ടിലുകളും കിടക്കകളും നിർമിച്ചിരിക്കുന്നത്. പരമാവധി 200 കിലോയാണ് ഈ കട്ടിലുകൾക്ക് താങ്ങാനാവുന്നത്. അതിലും കൂടുതൽ ഭാരമായാൽ ഇവ താഴെപ്പതിക്കും.

ഈ സംവിധാനത്തിന് പുറമെ സാധാരണയായുള്ള കോണ്ടം വിതരണവും സംഘാടകർ നടത്തുന്നുണ്ട്. ഇത് ഒരു ബോധവൽക്കരണമായി കാണണമെന്നാണ് കായികതാരങ്ങളോടുള്ള സംഘാടകരുടെ അപേക്ഷ. താരങ്ങൾ തമ്മിൽ പരമാവധി അടുത്തിടപഴകല്‍ ഒഴിവാക്കണം എന്നാണ് പ്രോട്ടോക്കോള്‍ ഇതിനകം തന്നെ കൊണ്ടുവന്നിട്ടുണ്ട്.

ഒരുപാട് നിയന്ത്രങ്ങളോടെയും പരിമിതികളോടെയും നടത്തുന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ ചരിത്രത്തിൽ ആദ്യമായി കാണികളെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം മെഡലുകള്‍ കഴുത്തില്‍ അണിയിക്കുന്ന പതിവും ഉണ്ടാകില്ല. ഏതു വിധേനയും മത്സരങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സംഘാടകർ പരിശ്രമിക്കുന്നുണ്ട്.