എലി കരണ്ട് തിന്നത് രണ്ടുലക്ഷം രൂപ

India News

രണ്ട് ലക്ഷം രൂപ എലി കരണ്ട് നശിപ്പിച്ചു. തെലുങ്കാനയിലെ മഹാബൂബ് ജില്ലയിലാണ് സംഭവം. ഇന്ദിരാഗര്‍ സ്വദേശിവും പച്ചക്കറി കച്ചവടക്കാരനുായ റെഡ്ഡി നായ്ക്കിന്റെ പണമാണ് എലി കരണ്ട് നശിപ്പിച്ചത്. വയറ്റിലെ ശസ്ത്രക്രിയക്കായി സ്വരുക്കൂട്ടി വച്ച പണമാണ് നശിപ്പിച്ചത്.

അധ്വാനിച്ച് ഉണ്ടാക്കിയതും ബന്ധുക്കളും മറ്റും നല്‍കിയതുമായ പണമാണ് അത്. പണം അഞ്ഞൂറു രൂപയുടെ നോട്ടുകളാക്കി തുണി സഞ്ചിയില്‍ പൊതിഞ്ഞ ശേഷം അലമാരയില്‍ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പണം എണ്ണി തിട്ടപ്പെടുത്താന്‍ എത്തിയ റെഡ്ഡി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. നോട്ടുകള്‍ എല്ലാം കീറിയ അവസ്ഥയില്‍. ഏറെക്കുറയെ നോട്ടുകള്‍ പൂര്‍ണമായും ബാക്കി നോട്ടുകള്‍ ഭാഗീകമായും സശിച്ച അവസ്ഥയിലായിരുന്നു.

എന്നാല്‍ പണവുമായി റെഡ്ഡി പല ബാങ്കുകളെ സമീപിച്ചെങ്കിലും പണം നല്‍കാന്‍ കഴിയില്ലെന്നാണ് അവരുടെ പക്ഷം. നമ്പറിന്റെ ഭാഗം ഇല്ലാത്തതുകൊണ്ടാണ് പകരം പണം നല്‍കാന്‍ കഴിയാത്തത് എന്ന് ബാങ്കുകാര്‍ വ്യക്തമാക്കി. പണവുമായി റിസര്‍വ് ബാങ്കിനെ സമീപിക്കാനാണ് അധികൃതര്‍ പറയുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് വയറ്റില്‍ ഒരു മുഴ വളരുന്നതുമായി ബന്ധപ്പെട്ട് റെഡി ഡോക്ടറെ സമീപിച്ചിരുന്നു തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തണമെന്നും അതിന് നാല് ലക്ഷം രൂപ വേണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇതിനെ തുടര്‍ന്ന് ജോലിചെയ്ത് ഉണ്ടാക്കിയതും ബന്ധുക്കള്‍ നല്‍കിയതുമായ പണമാണ് എലി കരണ്ട് നശിപ്പിച്ചത്.