നിലമ്പൂരിൽ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

Crime Local News

കൂടുതൽ അളവിൽ ഗുളികകൾ കഴിച്ച്‌ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. നിലമ്പൂർ മരുതയിലെ കളത്തില്‍ മോഹനന്റെ മകള്‍ രേഷ്മയാണ് ആത്മഹത്യ ചെയ്തത്. ബംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്തു കൊണ്ടിരിക്കുന്ന രേഷ്‌മ ഓണവധിക്ക് വീട്ടിൽ വന്നതായിരുന്നു. ഗുളികകള്‍ കഴിച്ച് ബോധമില്ലാതെ കണ്ട രേഷമയെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

എടക്കര സ്വദേശിയായ യുവാവുമായി രേഷ്‌മ പ്രണയത്തിലായിരുന്നു. വിവാഹത്തിന് സമ്മതം നൽകിയിരുന്ന ഇയാൾ പിന്മാറിയതിന്റെ സങ്കടത്തിലായിരുന്നു രേഷമയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ തന്നെ വഴിക്കടവ് പൊലീസ് രേഷ്മയുടെ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കുടുംബം പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം നാളെ സംസ്‌കരിക്കും.