ഓണം ഇളവുകള്‍ അവസാനിച്ചു; വീണ്ടും നിയന്ത്രണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

News

ഓണം ഇളവുകള്‍ അവസാനിച്ച സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഓണം പ്രമാണിച്ച് രണ്ടാഴ്ചത്തേക്ക് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിരുന്നു. ഇത് കോവിഡ് വ്യാപനത്തിനു കാരണമായോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. നാളെ മൂന്നരക്ക് ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കും.

ഡെല്‍റ്റ വകഭേദം പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ സുരക്ഷ ഉറപ്പാക്കാനാവൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ വാക്‌സിന്‍ എടുത്തവര്‍ അശ്രദ്ധ കാണിച്ചാല്‍ അവര്‍ വഴി വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കോവിഡ് പടരുന്നതിന് അത് സാഹചര്യമൊരുക്കും. ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയായതി കൊണ്ട് തന്നെ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി പറയുന്നു.