കരിപ്പൂരില്‍ ഗൃഹാലങ്കാര വസ്തുക്കളില്‍ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണ മിശ്രിതം പിടികൂടി

Breaking Crime Local News

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി കരിപ്പൂരില്‍ ഗൃഹാലങ്കാര വസ്തുക്കളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 488 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി.
ദുബായില്‍ നിന്നും വന്ന ദുബായ് ഫ്‌ലൈറ്റ് നമ്പര്‍ എഫ്.ജെറ്റ് 429 ഇല്‍ എത്തിച്ചേര്‍ന്ന കാസറഗോഡ് യെദേടുക്ക സ്വദേശി മൊഹമ്മദ് കുടിങ്കില എന്ന യാത്രക്കാരനില്‍ നിന്നാണ് കാര്‍ട്ടന്‍ പെട്ടികളില്‍ കൊണ്ടുവന്ന ഗൃഹാലങ്കാര വസ്തുക്കളായ വേസ് , മൃഗങ്ങളുടെ മിനിയേച്ചര്‍ രൂപം എന്നിവയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം ലെഡുമായി കലര്‍ത്തി കൊണ്ടുവന്നത് കസ്റ്റംസ് പിടികൂടിയത്.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത ഈ വസ്തുക്കളുടെ അടിഭാഗത്തു ഈ മിശ്രിതം ഒളിപ്പിച്ചതായാണ് കണ്ടെത്തിയത് . വിദഗ്ധ പരിശോധനയിലും സ്വര്‍ണം വേര്‍തിരിച്ചെടുത്തതിലൂടെ വിപണിയില്‍ 27.53 ലക്ഷം രൂപ വില വരുന്ന 488 ഗ്രാം സ്വര്‍ണം ആണ് കിട്ടിയത് . വിശദമായ തുടരന്വേഷണം കസ്റ്റംസ് ആരംഭിച്ചു