ആട്ടിൻ കുഞ്ഞിന് മനുഷ്യക്കുഞ്ഞിനോട് സമാനമായ മുഖം ; വിചിത്ര സംഭവത്തില്‍ നടുങ്ങി നാട്ടുകാർ

India News

ആസാം : കാച്ചര്‍ ജില്ലയിൽ മനുഷ്യക്കുഞ്ഞിനോട് സമാനമായ കുഞ്ഞിന് പിറവി നല്‍കി ആട്. മനുഷ്യന്‍റെ മുഖത്തിനോട് ഏറെ സമാനതയുള്ള മുഖവും രണ്ട് കാലുകളുമായാണ് ആട് ജനിച്ചത്. മരിച്ച നിലയിൽ ജനിച്ചു വീണ ആട്ടിൻകുഞ്ഞിന്റെ കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്‍റേതിന് സമാനമാണ്.

വിചിത്ര സംഭവത്തേക്കുറിച്ച് വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്. ഇതിന് മുന്‍പും മനുഷ്യ മുഖമുള്ള വിവിധ ജീവികളുടെ കുഞ്ഞുങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ഗംഗാപൂരില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.