വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു

Crime Keralam News

തിരുവനന്തപുരം : വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരെ യുവാക്കൾ വെട്ടിപ്പരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം ഉണ്ടായത്. പമ്പിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ചത് ചോദ്യം ചെയ്തതാണ് കാരണം. പമ്പിൽ നിന്ന് പോയി കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയാണ് യുവാക്കൾ ജീവനക്കാരനെ ക്രൂരമായി ആക്രമിച്ചത്.

സംഭവം നടക്കുമ്പോൾ പമ്പിൽ രണ്ടുപേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവാക്കൾ ഇയാളെ ആക്രമിക്കുമ്പോൾ മറ്റുജീവനക്കാർ തടയാൻ ശ്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട് . പ്രതികളിപ്പോൾ ഒളിവിലാണ്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പെട്രോൾ പമ്പ് ജീവനക്കാർ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നുണ്ട് .