അയ്യ​ന്തോ​ളി​ലെ ഷീ ​ലോ​ഡ്ജ് സാ​മൂ​​ഹി​ക വി​രു​ദ്ധ​രു​ടെ കേ​ന്ദ്രമെന്ന് ആക്ഷേപം

Crime Local News

തൃ​ശൂ​ര്‍ : അയ്യ​ന്തോ​ളി​ല്‍ ആ​രം​ഭി​ച്ച ഷീ ​ലോ​ഡ്ജ് ഇ​പ്പോ​ള്‍ സാ​മൂ​​ഹി​ക വി​രു​ദ്ധ​രു​ടെ കേ​ന്ദ്രമാണെന്ന് ആക്ഷേപം. ഇ​ട​ത് ഭ​ര​ണ​സ​മി​തി​യു​ടെ വി​ക​സ​ന നേ​ട്ട​മാ​യി അ​വ​ത​രി​പ്പി​ച്ച ഷീ ലോഡ്ജ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ന​ഗ​ര​ത്തി​ല്‍ രാ​ത്രി​യെ​ത്തു​ന്ന സ്ത്രീ ​യാ​ത്രി​ക​ര്‍​ക്ക് തു​ണ​യാ​കു​ന്ന കോ​ര്‍​പ​റേ​ഷ​ന്​ കീ​ഴി​ലെ പദ്ധതിയാണ്.

ഷീ ​ലോ​ഡ്ജ് തു​റ​ന്ന്​ പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ ഡാ​നി​യ​ല്‍ മേ​യ​ര്‍​ക്ക് ക​ത്ത് ന​ല്‍​കിയിട്ടുണ്ട്. 2019ല്‍ ​മ​ന്ത്രി എ.​സി. മൊ​യ്തീ​നാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ ഒരേ സ​മ​യം 50 പേ​ര്‍​ക്ക് താ​മ​സി​ക്കാ​വു​ന്ന ഡോ​ര്‍​മെ​റ്റ​റി സം​വി​ധാ​ന​ത്തി​ലു​ള്ള ഷീ ​ലോ​ഡ്ജ് ഒ​ന്ന​ര​ക്കോ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍​മി​ച്ച​ത്.

50 രൂ​പ മാ​ത്ര​മാ​ണ് 24 മ​ണി​ക്കൂ​റി​ന്​ ന​ല്‍​കേ​ണ്ടി​യി​രു​ന്ന​ത്. എന്നാൽ ലോ​ക്ഡൗ​ണ്‍ ഉ​ള്‍​പ്പെ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന​പ്പോ​ഴാ​ണ് അടച്ചിട്ടതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.