ഊട്ടിയില്‍ കൊടുംതണുപ്പ്‌ ; 15 വര്‍ഷത്തിനിടെ ആദ്യമായി താപനില പൂജ്യത്തിലേക്ക് താഴ്ന്നു

India News

ചെന്നൈ : സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഊട്ടി കൊടും തണുപ്പിലേക്ക്. 15 വര്‍ഷത്തിനിടെ ആദ്യമായി താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു. ഇതോടെ പ്രദേശത്ത് ജനജീവിതം ദുഷ്‌കരമായി.

നീലഗിരി ജില്ലയിലെ സാന്‍ഡിനല്ല ഗ്രാമത്തിലാണ് ഏറ്റവും കുറഞ്ഞ താപനില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മഞ്ഞും പ്രദേശത്ത് അനുഭവപ്പെടുന്നുണ്ട്. സാന്‍ഡിനല്ലയുടെ അടുത്ത പ്രദേശമായ കണ്ടലാണ് തൊട്ടരികില്‍. ഇവിടെ രണ്ടു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

ഊട്ടിയില്‍ ഏഴു ഡിഗ്രി സെല്‍ഷ്യസാണ് നിലവിലെ താപനില.