ബസില്‍വെച്ച് മോഷണംതമിഴ് യുവതികള്‍ പിടിയില്‍

Crime Local News

മലപ്പുറം: ബസ്സില്‍ വെച്ച് യാത്രക്കാരിയുടെ പണം മോഷ്ടിക്കുകയും സ്വര്‍ണ്ണ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശികളായ വിദ്യ(23) മഞ്ജു(26) എന്നിവരെയാണ് തിരൂര്‍ പുല്ലൂരാലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. വെങ്ങാലൂര്‍ സ്വദേശിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചതാണ് സംഭവം. മുന്‍പും ഇത്തരം കേസില്‍ പിടിയിലാ യിട്ടുള്ളവരാണ് യുവതികള്‍. സമീപപ്രദേശങ്ങളിലെ ക്ഷേത്രോത്സവങ്ങള്‍ക്കിടെ നടന്ന മാല മോഷണങ്ങളുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവരുടെ പങ്ക് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും തിരൂര്‍ സി.ഐ ജിജോ എം.ജെ അറിയിച്ചു. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.