ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് ടീം ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ

International News Sports

ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് ടീം ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ. ലിഫ്റ്റിൽ കുടുങ്ങിയതു മുതലുള്ള എല്ലാ കാര്യങ്ങളും സ്മിത്ത് ഇൻസ്റ്റഗ്രാമിൽ ലൈവായി പങ്കുവെച്ചിരുന്നു. സഹതാരം മാർനസ് ലബുഷെയ്ൻ സ്മിത്തിനെ രക്ഷപ്പെടുത്താൻ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ലിഫ്റ്റ് ടെക്നീഷ്യൻ എത്തിയാണ് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റനെ പുറത്തെത്തിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണ്.

മുകൾ നിലയിലെ തൻ്റെ മുറിയിലേക്ക് പോകാൻ ലിഫ്റ്റിൽ കയറിയ സ്മിത്തിന് തിരികെ ഇറങ്ങാൻ നേരം വാതിൽ തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു മണിക്കൂറിനു ശേഷം താരം പുറത്തേക്ക് വന്നപ്പോൾ കയ്യടികളോടെയാണ് സഹതാരങ്ങൾ സ്വീകരിച്ചത്.