സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ പ്രിന്സിപാള് അറസ്റ്റില്‍. ബംഗളൂരുവിലെ ദൊബ്ബാസ്പേട്ടിലാണ് 21 കാരനെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റിലായത്.
സ്കൂളിനോട് ചേര്‍ന്നുള്ള വീട്ടില്‍ കൊണ്ടുപോയശേഷം അശ്ലീല വീഡിയോകള്‍ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് കൗണ്‍സിലിങിന് കൊണ്ടുപോയിരുന്നു. അതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തു വന്നത്. പ്രതി കുറ്റസമ്മതം നടത്തുകയും ജുഡിഷല് കസ്റ്റഡിയില്‍ വിട്ടയക്കുകയും ചെയ്തു.