പരാതികൾ നൽകാൻ പുതിയ പദ്ധതിയുമായി കേരളം പോലീസ്

Keralam News

തിരുവനന്തപുരം: പരാതി നൽകാൻ പുതിയ പദ്ധതിയുമായി കേരളം പോലീസ്. പോലീസ് സ്റ്റേഷനിൽ പോകാതെ ഓൺലൈൻ വഴി പരാതികൾ നൽകാം എന്ന പദ്ധതിയാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. മിത്രം കിയോസ്‌ക് എന്നാണ് പദ്ധതിയുടെ പേര്.

പരാതികൾ നൽകേണ്ടത് എടിഎം കൗണ്ടര്‍ മാതൃകയിലുള്ള സംവിധാനത്തിലൂടെയാണ്. പോലീസ് ഉദ്യോഗസ്ഥരിലേക്ക് വീഡിയോ കോൾ. ഇ-മെയിൽ, ഫോൺ എന്നിവയുടെയെല്ലാം പരാതികൾ എത്തിക്കാനുള്ള രീതിയിലാണ് മിത്രം കിയോസ്‌കുകള്‍ ഉള്ളത്. എഴുതിയ പരാതികൾ സ്കാൻ ചെയ്തയക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

മിത്രം കിയോസ്‌കുകളിലെ സ്‌ക്രീനിൽ കാണുന്ന മാർഗനിർദ്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തി പരാതിക്കാർക്ക് പരാതി കൊടുക്കാം. 24 മണിക്കൂറും സേവനം ഉണ്ടാകും. മാത്രമല്ല ഈ സംവിധാനം കൺട്രോൾ റൂമുമായി ഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളം പോലീസ് തീരുമാനിക്കുന്നത് സംസ്ഥാനത്തുടനീളം മിത്രം കിയോസ്‌കുകള്‍ വെക്കാനാണ്.