ആവേശം അണപൊട്ടി ഒഴുകി. മലപ്പുറത്തെ മംഗള രാവ് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായിമാറി

Entertainment Keralam Local News

മലപ്പുറം: മംഗളം ദിനപത്രത്തിന്റെ 35ാം വാര്‍ഷികാഘോഷമായ ‘മംഗള രാവ്’ ജനപങ്കാളിത്തം കൊണ്ട് ചരിത്രസംഭവമായി. മലപ്പുറവും മംഗളവും തമ്മിലുള്ള ആത്മബന്ധത്തിന്റെ അടയാളപ്പെടുത്തലായിരുന്നു നൂറുകണക്കിന് കുടുംബങ്ങള്‍ ഒഴുകിയെത്തിയ മംഗള രാവ്. യശശരീരനായ എം.സി വര്‍ഗീസ് സ്ഥാപിച്ച മംഗളവുമായി ഇന്നും ആത്മബന്ധം സൂക്ഷിക്കുന്നവരാണ് മലപ്പുറം ജനത. 1969തില്‍ എം.സി വര്‍ഗീസ് കോട്ടയത്ത് നിന്നും ‘മംഗളം വാരിക’ ആരംഭിച്ചപ്പോള്‍ കേവലം 250 കോപ്പിയാണ് ഉണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ടുകൊണ്ട് രാജ്യത്തെ വാരികകളുടെ പ്രസിദ്ധീകരണരംഗത്തെ റെക്കോര്‍ഡായി 16 ലക്ഷം കോപ്പികളിലെത്തിയപ്പോള്‍ കൂടുതല്‍ പിന്തുണയും വരിക്കാരുമായി മംഗളത്തെ നെഞ്ചോട് ചേര്‍ത്തത് മലപ്പുറമായിരുന്നു. കുട്ടികളുടെ വാരികയായ ‘ബാലമംഗളം’ ഒന്നേകാല്‍ ലക്ഷം കോപ്പി അച്ചടിച്ചപ്പോള്‍ 35000 കോപ്പിയും മലപ്പുറത്തായിരുന്നു വിറ്റഴിഞ്ഞിരുന്നത്. മംഗളം പത്രമാരംഭിച്ചപ്പോഴും മലപ്പുറത്തെ ജനത ഹൃദയംനിറഞ്ഞ പിന്തുണയാണ് നല്‍കിയത്. അധ്യക്ഷ പ്രസംഗത്തില്‍ മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് മംഗളവും മലപ്പുറവുമായുള്ള ആത്മബന്ധത്തിന്റെ ചരിത്രം പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.

ഈ ആത്മബന്ധത്തെ അന്വര്‍ത്ഥമാക്കുന്നതരത്തില്‍ മംഗളംരാവിന് വേദിയായ റോസ് ലോഞ്ച് നിറഞ്ഞ് കവിഞ്ഞ ജനകൂട്ടമാണ് ഒഴുകിയെത്തിയത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്ത മംഗളം പത്രത്തിന്റെ മുപ്പത്തഞ്ചാം വാര്‍ഷികാഘോഷം നിറഞ്ഞ മനസോടെയാണ് മലപ്പുറം ജനത ഏറ്റുവാങ്ങിയത്. മംഗളം കുടുംബത്തിനോടൊപ്പം അഭ്യുദയകാംക്ഷികളും വായനക്കാരും അടങ്ങുന്ന വലിയ ജനസംഞ്ചയം തന്നെ പ്രൗഡഗംഭീരമായ ചടങ്ങിന് സാക്ഷിയായി.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച എട്ടു പ്രമുഖരായ വ്യക്തിത്വങ്ങളെ മംഗളം പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

മികച്ച ആതുരാലയംപെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ഡോ. ഫസല്‍ഗഫൂര്‍, ജീവകാരുണ്യം, സംഘാടന മികവ്: പഴേരി ഷെരീഫ് ഹാജി, ക്ഷീരമേഖലയിലെ സമഗ്രസംഭാവന: കെ.എസ് മണി (മില്‍മ ചെയര്‍മാന്‍), വിദ്യാഭ്യാസ, ടൂറിസം മേഖല ഇ.വി അന്‍ഷിദ്(ഗ്രാജുവേറ്റര്‍), പ്രൊഫഷണല്‍ എക്‌സലന്‍സ്്: സി.എ ഷമീര്‍ മക്മില്ലന്‍, ഫാര്‍മസ്യൂട്ടിക്കല്‍ജീവകാരുണ്യമേഖല: പി.ബബീഷ്, സംസ്ഥാനത്തെ മികച്ച ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്ക് ലാ ഡെന്‍സിറ്റെ ഹെയര്‍ ക്ലിനിക് ഡോ. ഗജാനന്‍ ആനന്ദ് ജാദവ്, ജീവകാരുണ്യം, മാനസികാരോഗ്യരംഗം, സാമൂഹിക സേവനം ഡോ. അനീസ് അലി, എന്നിവര്‍ക്ക് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമര്‍പ്പിച്ചു. പി. ഉബൈദുള്ള, മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യവും ചടങ്ങിന് ശോഭയേറ്റി. ഉദ്ഘാടന ചടങ്ങിനു ശേഷം കണ്ണൂര്‍ ഷെരീഫ്, ഫാസില ബാനു സംഘത്തിന്റെ സംഗീത വിരുന്നും അരങ്ങേറി. നിറഞ്ഞ മനസോടെ കൈയ്യടികളോടെയാണ് മലപ്പുറം സംഗീത വിരുന്ന് ആസ്വദിച്ചത്. മലപ്പുറത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സാംസ്‌ക്കാരിക പരിപാടികളിലൊന്നെന്ന മികവുമായാണ് മംഗളരാവിന് തിരശീല വീണത്.

മാധ്യമസ്വാതന്ത്ര്യം തടയുന്നിടത്ത് അരാജകത്വം:
മന്ത്രി കൃഷ്ണന്‍കുട്ടി

ആഘോഷമായി മലപ്പുറത്തെ ‘മംഗളരാവ്’

മലപ്പുറം: മാധ്യമ സ്വാതന്ത്ര്യം തടയുന്നിടത്ത് അരാജകത്വമുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ‘മംഗളം’ ദിനപത്രത്തിന്റെ 35ാം വാര്‍ഷിക ആഘോഷം ‘മംഗളരാവ്’ മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ വേട്ടയാടുകയും മാധ്യമപ്രവര്‍ത്തകരെ കേസില്‍കുടുക്കുകയുമാണ്. ആഗോള മാധ്യമ സ്വാതന്ത്ര്യപട്ടികയില്‍ 180 രാജ്യങ്ങളില്‍ 161ാം സ്ഥാനമാണ് ഇന്ത്യക്ക്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും അറിയാനുള്ള അവകാശവും പൗരസമൂഹത്തിന്റെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രൗഢഗംഭീരമായ ചടങ്ങില്‍ മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് ആധ്യക്ഷം വഹിച്ചു. 1989തില്‍ എം.സി വര്‍ഗീസ് ആരംഭിച്ച മംഗളം ദിനപത്രം മൂന്നര പതിറ്റാണ്ടുകൊണ്ട് ഏഴു എഡിഷനുകളായി വളര്‍ന്നിരിക്കുകയാണ്.
ജന പക്ഷത്ത് നിന്നുള്ള മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനം മംഗളത്തെ കേരളത്തിലെ കരുത്തുറ്റ വര്‍ത്തമാന പത്രമാക്കി വളര്‍ത്തിയ നേട്ടത്തിന്റെ നിറവിലാണ് വാര്‍ഷികാഘോഷം. പി. ഉബൈദുള്ള, മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍ പ്രസംഗിച്ചു. മംഗളം മലപ്പുറം ബ്യൂറോ ചീഫ് വി.പി നിസാര്‍ സ്വാഗതവും കോഴിക്കോട് യൂണിറ്റ് ചീഫ് എന്‍.കെ പ്രസൂണ്‍ നന്ദിയും പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച എട്ടു പ്രമുഖരായ വ്യക്തിത്വങ്ങളെ മംഗളം പുരസ്‌ക്കാരം നല്‍കി ആദരിച്ചു.
മികച്ച ആതുരാലയംപെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ഡോ. ഫസല്‍ഗഫൂര്‍, ജീവകാരുണ്യം, സംഘാടന മികവ്: പഴേരി ഷെരീഫ് ഹാജി, ക്ഷീരമേഖലയിലെ സമഗ്രസംഭാവന: കെ.എസ് മണി (മില്‍മ ചെയര്‍മാന്‍), വിദ്യാഭ്യാസ, ടൂറിസം മേഖല ഇ.വി അന്‍ഷിദ്(ഗ്രാജുവേറ്റര്‍), പ്രൊഫഷണല്‍ എക്‌സലന്‍സ്്: സി.എ ഷമീര്‍ മക്മില്ലന്‍, ഫാര്‍മസ്യൂട്ടിക്കല്‍ജീവകാരുണ്യമേഖല: പി.ബബീഷ്, സംസ്ഥാനത്തെ മികച്ച ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്ക് ലാ ഡെന്‍സിറ്റെ ഹെയര്‍ ക്ലിനിക് ഡോ. ഗജാനന്‍ ആനന്ദ് ജാദവ്, ജീവകാരുണ്യം, മാനസികാരോഗ്യരംഗം ഡോ. അനീസ് അലി എന്നിവര്‍ക്ക് മംഗളം പുരസ്‌ക്കാരം മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമ്മാനിച്ചു. കണ്ണൂര്‍ ഷെരീഫ്, ഫാസില ബാനു സംഘത്തിന്റെ സംഗീത വിരുന്നും അരങ്ങേറി.