ലഹരിസംഘത്തില്‍പെട്ടവര്‍ യുവാക്കളെ മര്‍ദ്ദിച്ചു

Crime Local News

ചങ്ങരംകുളം: ലഹരി സംഘത്തില്‍പെട്ടവര്‍ യുവാക്കളെ മര്‍ദ്ദിച്ചു.ലഹരിസംഘത്തില്‍ പെട്ടവര്‍ മര്‍ദിച്ചതായി പരാതി. കോക്കൂര്‍ തെക്കേകരയില്‍ മുഹമ്മദലി (49)മുതുകാട് ഇളംമ്പനങ്ങാട്ടില്‍ ഹിഷാം (22)എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്ക് പറ്റിയത്.ഡ്രൈവറായ മുഹമ്മദലി ജോലിചെയ്യുന്ന ചങ്ങരംകുളം സെന്ററില്‍ ഉള്ള ചപ്പാത്തി കമ്പനിക്ക് മുന്നില്‍ വെച്ച് ഒരു സംഘീ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് മുഹമ്മദലി പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹിഷാമിന് പരിക്ക് പറ്റിയത്. ഇന്നലെ വൈകിട്ട് 3.30 നാണ് സംഭവം ഉണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു